Monday, August 8, 2011

ദൈവഹിതം

ആറാമനായിരുന്നു അയാള്‍....കുമാരനും നളിനിക്കും വാസുവിനും ഗോപിക്കും ഗീതക്കും ശേഷം പിറവിയെടുത്തവന്‍....പേറ്റിച്ചി നിഷ്കരുണം തല കീഴായി തൂക്കിപ്പിടിച്ചിരിക്കുന്ന കുഞ്ഞിനെ കൌസല്ല്യ ഒന്നു നോക്കി.ഒരു പാതിരാവിലെ മുഴുവന്‍ വെദനയും കനം തൂങ്ങിനിന്ന അവരുടെ കണ്ണുകള്‍ ഒന്നു വിടര്‍ന്നു.തുരപ്പനെലിയുടെ കുഞ്ഞുങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപമുള്ള മകനെ നോക്കി അവര്‍ മന്ത്രിച്ചു-“സദാശിവന്‍.......” അഞ്ചു മക്കളെയും ആദ്യമായി കണ്ടപ്പൊള്‍ അറിയാതെ ചുരന്നുപോയ മാറു മരവിച്ചിരിക്കുന്നു എന്ന തോന്നലില്‍ കൌസല്ല്യ അന്പരന്നു....